2011 ഏപ്രിൽ 9, ശനിയാഴ്‌ച

മണ്ണപ്പം ,,,,,


       എന്തൊരു സുഹൃത്ത് പോസ്റ്റ്‌ ചെയ്യാന്‍ തന്ന കഥ
                                                                                                                                                                                                                                                                                                                                                                                                           
ഹൃദയ തിനകത്ത് ഇരുന്നു ആരോ മുള്ള് കൊണ്ട് കോറ് ന്നത് പോലെയുള്ള ഒരു വേദന ,,ഈ ഉമ്മര പടിയിലിരുന്നു ഉച്ചത്തില്‍ ഒന്ന് ഉറക്കെ കരയാന്‍ മോഹം ,ഹൃധയതിലേ വ്യഥകള്‍ ആ വഴിയെങ്കിലും ഒന്ന് ഉരുകി ഒലിച്ചു പോയിരുന്നെങ്കില്‍ ,, കഴിഞ്ഞു പോയ നല്ല കാലങ്ങള്‍ ,,,,,,,ഓടികളിച്ചു നടന്ന മുറ്റം ,മണ്ണ് വാരി അപ്പം ചുട്ടു കൂട്ടുകാരോന്നിച്ചു കലപില കൂടി അടുകളയില്‍ ഓടി കയറി അമ്മയോട് ,, നേരമില്ല അമ്മേ വേണേല്‍ ഭക്ഷണം വായില്‍ തന്നോള് എന്ന് പറഞ്ഞു ഓടി നടന്ന തെക്കിനി ,,അതെല്ലാം നഷ്ട്ടപെട്ടല്ലോ എന്നോര്‍ക്കാന്‍ വയ്യ ,, അടുക്കളയോട് ചേര്‍ന്ന് ചവിട്ടുപടികള്‍ ഇറങ്ങി ചെന്നാല്‍ ചുറ്റു കെട്ടിയ കൊച്ചുകിണര്‍,,,,,,,,,,,,കുളിക്കാന്‍ പോകുന്ന നേരം അമ്മ തരുന്ന തോര്‍ത്തുടുത്ത്‌ ശരീര മാസകലം വെളിച്ചെണ്ണ വാരി പൂശി ചൂട് വെള്ളത്തില്‍ കുളിപ്പിച്ചു തലയില്‍ കുട്ടിക്ക് പനിപിടിചാലോ എന്ന് പറഞ്ഞു രാസ്നാദി തടവി തരുന്ന എന്റെ പൊന്നമ്മ ,, എല്ലാം ,ഇനി വിസൃമുതിയില്‍ ,,,

കുളികഴിഞ്ഞാല്‍ അച്ഛന്റെ കൈയ് പിടിച്ചു മുക്കിലെ കടയിലേക്ക്,,, അവിടെ നിന്ന് മേടിക്കുന്ന ,,എന്തെങ്കിലും ഒരു പലഹാരവുമായി വീട്ടിലേക്കു ,,അത് മിക്കവയും എല്ളുണ്ടയായിരിക്കും ,അത് ചേച്ചിമാര്‍ക്കു വെച്ച് നീട്ടി കൊതിപ്പിക്കുന്ന ആ കാലം , പന്ത്രണ്ടു വയസ്സ് വരെ മാത്രമായിരുന്നു അച്ഛന്റെ കൂടെ മുക്കിലെ കടയില്‍ പൊകാനുള്ള അനുവാദം അതുകഴിഞ്ഞാല്‍ അടുത്തവര്‍ ആ ഉഉഴം ഏറ്റെടുക്കും, കടയില്‍ പോയി തിരിച്ചു വരുമ്പോള്‍ ,പൊതിയില്‍ എന്തെങ്കിലും ഉണ്ടാവണം അല്ല്ലേല്‍ എല്ലാവരും പിണങ്ങും ,അത് അച്ഛനറിയാം, ചേച്ചിമാര്‍ നോക്കി യിരിക്കുമെന്നുള്ളത് കൊണ്ട് അത് പകുതി വഴിക്കു വെച്ച് തന്നേയ് ഞാന്‍ പകുതി അകത്താക്കും ,,പിന്നേ അവരെ ഒന്ന് കൊതിപ്പിച്ചതിനുശേഷം മാത്രം കുറച്ചു കൊടുക്കും ,,കാരണം എനിക്ക് അവരുടെ അടി മിക്കപോഴും പാര്സേലായി കിട്ടാറുണ്ടായിരുന്നു ,,ആ വാശി ഞാന്‍ ഇങ്ങനെയാ യിരുന്ന്നു മുതലാക്കിയിരുന്നത് ,,,,,

എന്നിരുന്നാലും അവര്‍ ഓരോരുത്തര്‍ വിവാഹിതരായി പിരിഞ്ഞുപോകുമ്പോള്‍ തെക്കിനിയുടെയ് ചായ്പ്പില്‍ പോയി ഒറ്റക്കിരുന്നു കരയും ,,പുതിയതായി വന്ന ചേട്ടന്‍ മാരുടെ കൈപ്പിടിച്ചവര്‍ പോകുമ്പോള്‍ മനസ്സില്‍ ഒരു കുശുമ്പ് ഓടിയെത്തും ,അതുവരെ എന്നേ കൈപ്പിച്ചു ന നടന്നവര്‍ അവരോടു കളി പറഞ്ഞു നടന്നവര്‍ അവരെന്നെ എന്നേ തഴയുമ്പോള്‍ ഓടി വരുന്ന അസൂയ ,അതെല്ലാം ഒരു വേദനയായി മാറിയിരുന്നു , എന്നിരുന്നാലും അവര്‍ എടുക്കു വരുമ്പോള്‍ കിട്ടുന്ന വര്ണ ശബളമായ ഉടുപ്പുകള്‍ ,കാണുമ്പോള്‍ , ഞാന്‍ അവരുടെ കുഞ്ഞനിയത്തി തന്നേയ് ആണെന്ന ചിന്ത വീണ്ടും ഓടിയെത്തും ,,,,ചേട്ടന്മാരും വ്യത്യസ്ഥമായിരുന്നില്ല ,,, ,,അവരും അച്ഛന്റെ മരണത്തോടെ എന്നേ അവരുടെ മോളായി തന്നേയ് കരുതി ,,, ,,,, അവര്‍ എനിക്ക് ചേട്ടന്മാര്‍ ആയിരുന്നില്ല ,,,എന്റെ പിതാവിന്റെ സ്ഥാനമായിരുന്നു ഓരോരുത്തര്‍ക്കും ,,,,,ഞാന്‍ നല്‍കിയിരുന്നതും ,,,, കാലങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ ,,,,അതും സമീകൃതമായി ,,,,,എന്റെ കൌമാരമോഹങ്ങളും പൂവിരിയാന്‍ തുടങ്ങി ,, ചേച്ചിമാരേ പോലെ പ്രിയധമാന്റെയ് കൈപ്പിടിച്ച്‌ കൊഞ്ചി നടക്കുന്ന ,,ഒരു പെണ്‍കൊടി അതായിരുന്നു എന്റെ സ്വപ്നം അങ്ങനെ എന്റെ മനസിലും കടന്നു വന്നു ഒരാള്‍ നാട് ചോദിച്ചില്ല ,,വീട് ചോദിച്ചില്ല ,,കുല വും മഹിമയും ഒന്ന് മാത്രമാരിയാമായിരുന്നു ,,വല്യച്ചന്റെയ് മകന്റെ കൂടെ പഠിച്ച പക്വത നേടിയ ഒരു യുവാവ് ,,,,,,കാര്യം പതുക്കെ അമ്മയെ അറിയിച്ചു ,,എന്റെ കണ്ണ് നീരിന്റെയ് മുന്പില്‍ ഒന്ന് അച്ഛന് അമ്മയും വീണു തന്നു ,പഠിക്കുന്ന കുട്ടിക്കിപ്പോള്‍ വി വാഹമോ ,,,,ആദ്യം പഠനം കഴിയട്ടേ എന്നിട്ടാകാം ,,,,,,അങ്ങനെ അവിടെ പഠനം പൂര്‍ത്തിയാകാതെ എന്റെ കഴുത്തിലും ഒരു ചരട് വീണു ,,,,ആ ചരടില്‍ ഞാന്‍ മോഹിച്ച സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല , പകരം ,ഒരു കീഴടങ്ങലിന്റെയ് കഥ ,സിംഹതിന്റെയ് കൈയില്‍ അകപെട്ട മാന്‍പേട അവിടെ സ്വാന്തനങ്ങലുണ്ടായിരുന്നില്ല ,തലോടലുകളില്ല,,,, പകരം ഓര്‍മ്മപെടുത്തുന്ന ഭീകര സ്വപ്‌നങ്ങള്‍ എന്നിരുന്നാലും കാലം അതിന്റെ ദൌത്യം നിര്‍വഹിച്ചു ,,അതിലുമുണ്ടായി ,,മൂന്ന് മനോഹരമായ ,,പുഷ്പ്പങ്ങള്‍ ,,, അതില്‍ കൂടുതല്‍ അതിനെ കുറിച്ച് ഓര്‍ത്തു താലോലിക്കാന്‍ എനിക്കൊന്ന്നുമില്ല ,,, ആ കുരുന്ന്നു മുഖം ,,അവരുടെ കൊഞ്ചല്‍ എന്റെ ജീവിതത്തില്‍ കുറച്ചൊരു സൌരഭ്യം പകന്നു നല്‍കി ,,,,അവര്‍ക്കുവേണ്ടിയുള്ള ജീവിതം ,,,,മുടക്കിയ പഠനം വാശിയോടെ തിരിച്ചുപിടിച്ചു ,,,പടവുകള്‍ ഓടി കയറേണ്ടി വന്ന്നുവെന്ന വ്യത്യാസമുണ്ടായിരുന്നു ,, എങ്കിലും എനിക്ക് ഞാന്‍ വിളിച്ചുവരുത്തിയ ധാബത്യത്തോട് വെറുപ്പില്ല,,,,,,ഞാന്‍ ആര്‍ക്കും വേദനയായി തീരരുതെന്ന ഒരു പ്രാര്തനമാത്രം അന്നും എന്നും പക്ഷേ എന്റെ സങ്കടം പക്ഷേ ഒറ്റക്കിരുന്നു ഞാന്‍ കരഞ്ഞു തീര്‍ക്കും ആരും കാന്നാതേ ഒറ്റയ്ക്ക് ,,,,ചിലപ്പോള്‍ എന്റെ കണ്ണുകള്‍ നനയുമ്പോള്‍ ,, അമ്മയുടെ കരങ്ങള്‍ എനിക്ക് സ്വാന്തനം, നല്‍കും ,,അചാച്ചനുണ്ടായിരുന്നെങ്കില്‍ ,,,അമ്മ യുടെ ദുഃഖം അതിലേക്കു നീളും ,, അതായിരുന്ന്നു അവരുടെ അത്താണി ,,, , , ഇതെല്ലാം കണ്ടു കൊണ്ട് ,എന്റെ സഹോദരങ്ങള്‍ ദൂരെ ഇരുന്നു വേദനിക്കും ,,,,,അനുസരനകേട്‌ സ്വയം വരുത്തിയതെല്ലേയ് എന്ന് പറഞ്ഞു ദേഷ്യപ്പെടും എങ്കിലും സഹായങ്ങളുമായി ആവശ്യം വരുമ്പോള്‍ അവര്‍ ഓടിയെത്തും ,,,എനെറെയ് മക്കളുടെ പഠനം സഹായം എല്ലാം അവര്‍ ക്ക്കൂടി കരുതിയിരുന്നില്ലയെങ്കില്‍ ഞാന്‍ ഇന്നു ഒന്നുമായിരുന്നില്ല ,, ഈ ഇപ്പോള്‍, മക്കളുടെ ജോലി ,,,ഉപരിപഠനം ഒന്നും കാണാന്‍ അമ്മയില്ലാതെ വന്നല്ലോ എന്നാ യാഥാര്‍ത്ഥ്യം എന്നേ കാര്‍ന്നു തിന്നും ,,സ്വര്‍ഗതിലിരുന്നു മേഘങ്ങളുടെ ഇടയില്‍ കൂടി എന്നേ അമ്മ ഒളിഞ്ഞു കാനുന്നുടെന്നു ഞാന്‍ സങ്കല്‍പ്പിക്കും അങ്ങനെയെങ്കിലും എന്റെ അമ്മ സന്തോഷിക്കട്ട്യെ ,അല്ലാതെ എനിക്കെന്തു ചെയ്യാന്‍ കഴിയും ,???,, ഞാന്‍ എന്റെ അമ്മയോടും സഹോദാരങ്ങലോടും മനസ്സില്‍ മാപ്പ് പറയുന്നു ,,,,

ഇ ന്നു മനസ്സ് വിങ്ങുന്നു ,,, പഴയ ആ ഓടിട്ട വീട്ടില്‍ ഒന്ന് ചാടി മറിയാന്‍ ,,ഏടത്തിമാരുടെയ് കുഞ്ഞനിയത്തി യായി പുനര്‍ജനിക്കാന്‍,,,, ആ പഴയ വീടിന്റെ സ്ഥാനത്തു എന്ന് ചേട്ടന്‍ അമ്മയ്ക്കുവേണ്ടി പണിത ,,,(ഏറ്റവും പുതിയ രീതിയില്‍ വെച്ചുണ്ടാ ക്കിയ യ ) നാലുക്കെട്ടും നടുമുറ്റവും ,,,,വീണ്ടും നാട്ടിലേക് അമ്മയുമൊത്ത് പോയി ജീവിക്കാനുള്ള ഒരുക്കൂട്ടുന്നതിനിടയില്‍ അതില്‍ താമസിക്കാനുള്ള യോഗ മില്ലാതേ ,, ഒരിക്കലും തിരിച്ചു വരാത്തവിധം (നാട്ട്ടിലെക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് ആ ദുരന്തം ) അമ്മ പൊന്ന് ഞങ്ങളെ വിട്ടു യാത്രയായി,എന്നാ സത്യം അന്ഗീകരിക്കാനാവുന്നില്ല ,,,,,പൊന്നുവിനു വേണ്ടി മാത്രം പണിത മുറികള്‍ ,,,എല്ലാം ഒഴിഞ്ഞു കിടക്കുന്നു , ,പൊന്നുവിന്റെയ്‌ അലമാരിക്ളിലുള്ള സാരികള്‍ ,,,പോന്നു നാട്ട്ടിലേക്ക് പോകുന്നതിനായി മേടിച്ചുവേചിട്ടുള്ള ഓരോ സാധ നങ്ങളും ഭന്ദ്രമായി ഇന്നും അലമാരയില്‍ സൂക്ഷിച്ച വെച്ചിരിക്കുന്നു ,,,,,

ഇല്ല ആ നല്ല നാളുകള്‍ ഒന്നുമിനി തിരിച്ചു വരില്ല ,,,, ,,,എങ്കിലും എന്റെ ഓര്‍മ്മകള്‍ ചിലപ്പോള്‍ എന്നേ അത് പുറകോട്ടു വലിക്ക്കും അപ്പോള്‍ ഞാന്‍ അടിയുടുപ്പ് മാത്രമിട്ട് പിന്നപുറത്തുകൂടി ഓടുന്ന ഏടത്തിമാരുടെയ് കുഞ്ഞനിയത്തിയായി മാറും , പക്ഷേ ,ഇന്നു , എന്നില്‍ നിന്ന് അവരെല്ലാം വളരെ വളരെ അകന്നുപോയ്യിരിക്കുന്നു അതോര്‍ക്കുമ്പോള്‍മനസ്സ് ഒന്ന് പിടയും ,,, ആ കൊച്ചു കൊച്ചു വഴക്കുകള്‍ ,,പിണക്കങ്ങള്‍ ,,അവിടെയുള്ള സന്തോഷങ്ങള്‍ എല്ലാം,,,,, വിധി കര്‍മം ,,അത് മാറ്റാന്‍ ഈശ്വരെനേ കൊണ്ടല്ലേ സാധ്യമാകു ,,,,,എന്ന്നിക്ക് കൊട്ടരതുല്യമായ് സൌധം വേണ്ട ,,,കേറികിടക്കാനൊരു കൂര , ജീവന്‍ നിലനിര്താനല്‍പ്പം കഞ്ഞി,,,, എന്റെ അമ്മ,,, ,,,ഏടത്ത്തിമാരോടോട്ത് ,, വീണ്ടും ഒരു പുനര്‍ജനി ,,,അതുണ്ടാകില്ല ഇനി എന്നെനികറിയാം വെറുതേ ഒരു മോഹം
,,,ഈ ഉള്ള ഈ ,,,യാത്രികമായ ജീവിതം ,,അത് വെച്ച് നീട്ടുന്ന സന്തോഷം അതും യാത്രികം ,,,,വേണ്ട ,,,ആ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ ഒരു കോണില്‍ അങ്ങനെ ഇരുന്നോട്ടേ ,,,അത് എന്റെ ജീവാത്മാവാന് ,,, ,, പരമാത്മാവാന് ,അത് ഈ കാത്തുവിനു മ്മാത്രം സ്വന്തം ,,പൊന്നുവിന്റെയ്‌ മാത്രം സ്വന്തം,,,,, കാത്തുവിനു,,,,,,,,,നന്ദി ആദരവോടെ നിങ്ങളുടെ ,,,,കാത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ